ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവുവലിയ പരിശീലക്കന്മാരിൽ ഒരാളാണ് അന്റോണിയോ ലോപ്പസ്. പുറത്ത് വരുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം ആന്റോണിയോ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലക്കനാക്കാൻ ഒരുങ്ങുകയാണ്.
ചില ബംഗാൾ മാധ്യമങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആന്റോണിയോ ലോപ്പസുമായി കൊൽക്കത്തയിൽ വെച്ച് കൂടികാഴ്ച്ച നടത്തിയെന്നും ലോപ്പസിന് ഐഎസ്എലിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇപ്പോളിത ഈ വാർത്തകൾ വ്യാജമാണ് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത ഫുട്ബോൾ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാഹോവ. ഈ വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹം ട്വിറ്റെർ വഴിയാണ് ആരാധകരെ അറിയിച്ചത്.
ഐഎസ്എലിൽ മുൻപ് ആന്റോണിയോ ലോപ്പസ് മോഹൻ ബഗാൻ, പൂനെ സിറ്റി എഫ്സി ടീമുകളുടെ പരിശീലകനായിരുന്നു. ഇതിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും തങ്ങളുടെ പുതിയ പരിശീലകനായുള്ള കാത്തിരിപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.