Bengaluru FCFootballTransfer News

ആഷിഖ് കുരുണിയൻ മോഹൻ ബഗാൻ വിടുന്നു; ഇനി സൗത്ത് ഇന്ത്യൻ ക്ലബ്ബിലേക്ക്

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. നിലവിൽ എല്ലാ ഐഎസ്എൽ ടീമും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ മലയാളി മുന്നേറ്റ താരം ആഷിഖ് കുരുണിയൻ ക്ലബ്‌ വിടാൻ ഒരുങ്ങുകയാണ്. താരം തന്റെ പഴയ കൂടാരമായ ബംഗളുരു എഫ്സിയിലേക്ക് ചേക്കേറുമെന്ന് അപ്ഡേറ്റ് വരുന്നത്.

നിലവിൽ മാനേജ്‍മെന്റും താരവും തമ്മിൽ ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡീൽ ഇതുവരെ പൂർത്തിയായിട്ടില്ല. 2019-2022 സീസൺ വരെയായിരുന്നു താരം ഇതിന് മുൻപ് ബംഗളുരുവിന് വേണ്ടി കളിച്ചത്.

അതോടൊപ്പം 28 കാരൻ നിലവിൽ ഇന്ത്യൻ ഇന്റർനാഷണൽ ടീമിലെ സ്ഥിര സാനിധ്യം കൂടിയാണ്. വിങറിന് പുറമെ ലെഫ്റ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കേൾപ്പുള്ള താരമാണ് ആഷിഖ് കുരുണിയൻ.