ഐപിഎല്ലിന് ശേഷം നടക്കുന്ന ഇംഗ്ലണ്ടുമായുള്ള 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിൽ വലിയ സർപ്രൈസുകൾ ഉണ്ടാകുമെന്നുള്ളത് ആരാധകർ നേരത്തെ കണക്കുകൂട്ടിയതാണ്. രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലേക്ക് സർപ്രൈസ് താരങ്ങളെത്തും എന്നുള്ളത് ആരാധകർ കണക്കുകൂട്ടിയിരുന്നു. ഇപ്പോഴിതാ സർപ്രൈസ് താരത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ്.
ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീം ഇംഗ്ലണ്ടിൽ കളിക്കുന്നുണ്ട്. ഇന്ന് ഇന്ത്യ എ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ എ ടീമിൽ ശ്രേയസ് അയ്യർ ഇടംപിടിച്ചില്ല എന്നുള്ളതാണ് ശ്രദ്ധേയകരം.
ടെസ്റ്റ് പരമ്പരക്കുള്ള പ്രധാന സ്ക്വാഡിൽ അയ്യരെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഇന്ത്യ എ ടീമിൽ നിന്നും ഒഴിവാക്കിയത് എന്നാണ് പല ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
ഇന്ത്യ എ ടീമിൽ ഇടം പിടിക്കാത്തതോടെ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെതിരായുള്ള ഇന്ത്യയുടെ പ്രധാന സ്ക്വാഡിൽ ഭാഗമാകും എന്ന് ഉറപ്പാണ്.
അങ്ങനെയെങ്കിൽ വിരാട് കോഹ്ലി കളിച്ചിരുന്ന നാലാം നമ്പർ പൊസിഷനിൽ ശ്രേയസ് അയ്യർ ആയിരിക്കും ഇംഗ്ലണ്ട് പര്യടനത്തിൽ ബാറ്റ് ചെയ്യുക.
