ഏറെ പ്രതിക്ഷകളൊടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെന്നൈയിൻ എഫ്സിയിൽ നിന്നും ഇന്ത്യൻ പ്രതിരോധ താരം ബികാശ് യുമ്നംമിനെ സ്വന്തമാക്കിയത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ ഗംഭീര പ്രകടനം തന്നെയാണ് ബികാശ് കാഴ്ച്ചവെച്ചത്.
ഇപ്പോളിത ബികാശ് ചെന്നൈയിൽ നിന്നും ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പിന്തുണ കണ്ട് മാത്രമാണ് ബികാശ് ബ്ലാസ്റ്റേഴ്സിലേക്കിയെത്തിയതെന്ന് പറഞ്ഞിരിക്കുകയാണ് ബികാശ്.
“ഞാൻ ദേശീയ ടീമിന് (U17, U19 & U23) വേണ്ടി കളിച്ചിട്ടുണ്ട്. അതിനാൽ ഞാൻ ദേശീയ ടൂറിനായി പോകുമ്പോഴെല്ലാം, ഞാൻ പോകുന്നിടത്തെല്ലാം എല്ലായ്പ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുണ്ട്. അതാണ് ക്ലബ്ബിൽ ചേരാനുള്ള തീരുമാനം എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.” എന്നാണ് ബികാശ് പറഞ്ഞത്.
വരാൻ പോവുന്ന സീസണിൽ ബികാശിന്മേൽ ഏറെ പ്രതിക്ഷയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്കുള്ളത്. ഹോർമിപ്പാം ക്ലബ് വിടാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ ബികാശായിരിക്കും ആദ്യ ഇലവൻ വരാൻ സാധ്യത. എന്തിരുന്നാലും താരത്തിന് നിന്ന് മികച്ച പ്രകടനം തന്നെ ഉണ്ടാക്കുമെന്ന് പ്രതിക്ഷിക്കാം.