നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കുമോയെന്നാണ്.
എന്നാൽ ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം അഡ്രിയാൻ ലൂണ മോഹൻ ബഗാനെതിരെ കളിക്കാൻ സാധ്യതയില്ലായെന്നാണ്. താരം ബുധനാഴ്ച നടന്ന ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സെക്ഷനിൽ പങ്കെടുത്തിട്ടില്ല.
ഇതോടെ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കാം. എന്നാൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് താരവുമായി ബന്ധപ്പെട്ട് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്ത് വിട്ടിട്ടില്ല.
സൂപ്പർ കപ്പ് ക്വാട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് ഏപ്രിൽ 26 ശനിയാഴ്ച മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ നേരിടും. വൈകുന്നേരം നാല് മണിക്കാണ് മത്സരം. മത്സരം ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണേൽ ടൂർണമെന്റിൽ നിന്ന് പുറത്താകും.
ഇത്രയും നിർണായകരമായ മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരച്ചടി തന്നെയാൻ നേരിടുക. എന്തിരുന്നാലും താരത്തിന്റെ പരിക്ക് ഉടൻ ഭേദമാക്കുമെന്ന് പ്രതിക്ഷിക്കാം.