ഇന്ത്യൻ സൂപ്പർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
2026 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഹംഗേറിയൻ ക്ലബായ ഡെബ്രെസെനി വിഎസ്‌സിയിൽ നിന്നുമാണ് 30ക്കാരനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഡെബ്രെസെനി വിഎസ്‌സിക്ക് ട്രാൻസ്ഫർ ഫീ നൽകിയാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഏകദേശം 80 ലക്ഷത്തോള്ളമാണ് താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചിലവഴിച്ചിരിക്കുന്നത്.
താരം ഹംഗറിക്ക് പുറമെ സെർബിയ, റഷ്യ, പോളണ്ട്, മോണ്ടെനെഗ്രിൻ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായും പന്ത് തട്ടിയിട്ടുണ്ട്. മധ്യനിരക്ക് പുറമെ പ്രതിരോധത്തിലും കളിക്കാൻ കേൾപ്പുള്ള താരമാണ് ഡുസാൻ ലഗേറ്റർ.