ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച സീസണുകളിലൊന്നാണ് 2024/25 സീസൺ. ഇതിന് ശെരിവെക്കുന്ന ചില കണക്കുകൾ ഇപ്പോളിത പുറത്ത് വന്നിരിക്കുകയാണ്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധക പിന്തുണയിൽ വമ്പൻ ഇടിവാണ് വന്നിരിക്കുന്നത്. സീസണിൽ മഞ്ഞപ്പടയുടെ പ്രധിഷേധം കൂടി വന്നപ്പോൾ കൊച്ചിയിൽ കളി കാണാൻ വന്ന ആരാധകരുടെ കണക്കുകളിൽ വമ്പൻ തിരച്ചടിയാണ് മാനേജ്‍മെന്റിന് നേരിടേണ്ടി വന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഹാജറിൽ 42.2% ഇടിവാണ് വന്നിരിക്കുന്നത്. സീസണിലെ തന്നെ ഏറ്റവും മോശം കണക്കുകളാണ് ഇത്. ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ശരാശരി ഹാജർ എന്ന് പറയുന്നത് 15,894ലാണ്.
ഇത്രയും നാൾ ബ്ലാസ്റ്റേഴ്‌സിന്റെ സാമ്രാജ്യം എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു ആരാധകർ. എന്നാൽ ഇപ്പോൾ ആരാധകർക്ക് പോലും വെറുത്ത് പോകുന്ന വിതം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെക്കുന്നത്.