FootballKBFCSports

കിടിലൻ ഗോൾകീപ്പറിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ; വെല്ലുവിളിയുമായി എതിരാളികൾ…

ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റവുമധികം തിരച്ചടികൾ നേരിട്ട പൊസിഷനാണ് ഗോൾകീപ്പിങ്. ടീമിലെ എല്ലാ ഗോൾകീപ്പർമാർക്കും അവസരം ലഭിച്ചിട്ടും കുറച്ച് എങ്ങനെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത് നോറഫെർണാണ്ട്‌സ് മാത്രമാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോൾകീപ്പറായ സച്ചിന് സുരേഷിന്റെ ഭാഗത്ത്‌ നിന്നുള്ള പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങേണ്ടി വന്നത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ ഗോൾകീപ്പറിനായുള്ള തിരച്ചിലാണ്.

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ മുഹമ്മദൻസ് എസ്.സി ഗോൾകീപ്പറായ പദം ഛേത്രിയെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. നിലവിൽ മുഹമ്മദൻസിന്റെ ഒന്നാം നമ്പർ ഗോളിയാണ് പദം.

കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ പഞ്ചാബ് എഫ്സിയും താരത്തെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സീസണിൽ താരം കുഴപ്പമില്ല പ്രകടനമാണ് മുഹമ്മദൻസിനായി കാഴ്ച്ചവെച്ചത്. 

27 കാരൻ സീസണിൽ 17 മത്സരങ്ങൾ നിന്ന് അഞ്ച് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.