ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസൺ മുന്നോടിയായി സ്ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ബ്ലാസ്റ്റേഴ്സ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് അവസാന കുറച്ച് മണിക്കൂറുകളിലായി പുറത്ത് വരുന്നത്.
ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിൽ നിന്നും മൂന്ന് താരങ്ങളെ ബ്ലാസ്റ്റേഴ്സ് മെയിൻ ടീമിലേക്ക് പ്രൊമോട്ട് ചെയ്തിരിക്കുകയാണ്. മലയാളി താരങ്ങളായ മുഹമ്മദ് അജ്സൽ, എബിൻദാസ്, ജഗനാഥ് ജഗൻ എന്നി താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രൊമോട്ട് ചെയ്തിരിക്കുന്നത്.
ഇതിൽ മുഹമ്മദ് അജ്സൽ കാലിക്കറ്റ് എഫ്സിക്കൊപ്പം കഴിഞ്ഞ സൂപ്പർ ലീഗ് കേരളയിലെ ഗോൾഡൻ ബൂട്ട് ജേതാവാണ്. അതോടൊപ്പം നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ ഫോമിലുമാണ് താരം. ജഗനാഥ് ജഗനും സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്ക് വേണ്ടിയായിരുന്നു കളിച്ചത്.
കഴിഞ്ഞ SLK ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു എബിൻദാസ്. ബ്ലാസ്റ്റേഴ്സ് വിട്ട മുഹമ്മദ് അസറിന് പകരക്കാരനാവാൻ കേൾപ്പുള്ള താരം കൂടിയാണ് എബിൻദാസ്. എന്തിരുന്നാലും പുതിയ സീസണിൽ മൂവരുടെയും പ്രകടനം എങ്ങനെയുണ്ടാക്കുമെന്ന് നോക്കികാണേണ്ടത് തന്നെയാണ്.
