ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഇന്ത്യൻ എക്സ്പീരിയൻസ്ഡ് പ്രതിരോധ മധ്യനിരതാരം റൗലിൻ ബോർജസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആരാധകരെ ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ബ്ലാസ്റ്റേഴ്‌സ് വിട്ട യുവ മലയാളി താരം മുഹമ്മദ് അസറിന് പകരക്കാരനായാണ് റൗലിന് ബോർജസ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. താരത്തെ ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയിൽ നിന്നുമാണ് കൂടാരത്തിലെത്തിക്കുന്നത്.
നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ വരുന്നത് 40 ലക്ഷമാണ്. ഐഎസ്എൽ 100ലധികം മത്സര പരിചയമുള്ള പരിചയസമ്പത്തുള്ള താരമാണ് റൗലിന്. ആദ്യ ഇലവനിൽ കളിക്കാൻ കേൾപ്പുള്ള താരം കൂടിയാണ് റൗലിന്.
33 കാരൻ എഫ്സി ഗോവയ്ക്ക് പകരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാൾ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് മികച്ചൊരു സൈനിങ് തന്നെയാണ് നടത്തിയിരിക്കുന്നതെന്ന് പറയാം.
