Indian Super LeagueKBFC

അഡ്രിയാൻ ലൂണ വെറും തുടക്കം മാത്രം; ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കൂടുതൽ താരങ്ങൾ പുറത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിത്തതം മൂലം എല്ലാ ഐഎസ്എൽ ക്ലബ്ബുകളും വൻ പ്രതിസന്ധിയിലാണുള്ളത്. നിലവിൽ എല്ലാ ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

‎കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ISL കളിക്കുന്ന പ്രമുഖരായ താരങ്ങൾ ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളുടെ ക്ലബ്ബിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ത്യാഗോ അൽവേസും അഡ്രിയാൻ ലൂണയും.

‎ലൂണ നിലവിൽ ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബിനായാണ് 2025-26 സീസൺ ബാക്കി കളിക്കുക. അതോടൊപ്പം ആരാധകരെ ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന മറ്റൊരു വാർത്ത എന്താണ് വെച്ചാൽ ബ്ലാസ്റ്റേഴ്സിൽ നിന്നും കൂടുതൽ താരങ്ങൾ പുറത്തുപോകുമെന്നാണ്.

‎പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മെർഗുൽഹോവയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിൽ നിന്ന് ആരൊക്കെ പുറത്തുപോകും എന്ന് കണ്ടറിയേണ്ടതു തന്നെയാണ്.