കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങ്ങർ താരം ബിപിൻ സിംഗിനായി പിന്നാലെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇപ്പോളിത പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം, കേരള ബ്ലാസ്റ്റേഴ്‌സ് ബിപിൻ സിംഗിനായുള്ള ട്രാൻസ്ഫർ നീക്കം മെച്ചപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിനായുള്ള അവസ ഘട്ട ചർച്ചകളിലാണ്.
മെയോടെ ബിപിന്റെ കാരാർ മുംബൈയുമായി അവസാനിക്കും. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാൻ കഴിയുകയാണേൽ ട്രാൻസ്ഫർ ഫീ നൽക്കേണ്ടി വരില്ല.
എന്നാൽ കുഴപ്പമെന്താണ് വെച്ചാൽ താരം നിലവിൽ ഔട്ട് ഓഫ് ഫോമിലാണ്. ഈ സീസണിൽ താരത്തിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാൻ സാധിച്ചാലും, അത് എത്രത്തോളം വിജയക്കരമാക്കുമെന്ന് നോക്കി കാണേണം.