FootballIndian Super LeagueKBFC

വിദേശത്തേക്ക് പറക്കാനില്ല; പ്രീ സീസണുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകി ബ്ലാസ്റ്റേഴ്‌സ് CEO…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീമിന്റെ പ്രധാന ലക്ഷ്യം ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ സൈനിങ്ങുകൾ നടത്തുക എന്നതാണ്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് CEO അഭിക് ചാറ്റർജി. അഭിക് ചാറ്റർജിയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ ഇത്തവണത്തെ പ്രീ സീസൺ ഇന്ത്യയിൽ വെച്ച് തന്നെ നടക്കും എന്നാണ്.

കഴിഞ്ഞ കുറച്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ വിദേശ രാജ്യത്തായിരുന്നു നടന്നത്. കഴിഞ്ഞ സീസണിൽ തായ്ലൻഡിലും അതിന്റെ മുന്നത്തെ സീസണിൽ UAE വെച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ നടന്നത്.

എന്നാൽ എന്നായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ആരംഭിക്കുക എന്ന് CEO അപ്ഡേറ്റ് തന്നിട്ടില്ല. അതോടൊപ്പം ഇന്ത്യയിൽ എവിടെ വെച്ചായിരിക്കും പ്രീ സീസൺ നടക്കുക എന്നും വ്യക്തമാക്കിയിട്ടില്ല. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വരുന്നതാണ്.