അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയിടെ ലെഫ്റ്റ് ബാക്ക് താരമായ തെക്ചാം അഭിഷേക് സിംഗിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഖേൽ നൗ ചീഫായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന് പുറമെ മറ്റ് രണ്ട് ടീമുകൾക്ക് കൂടിയും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. ഇതിൽ ഒരു ക്ലബ് ഈസ്റ്റ് ബംഗാളാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് വന്ന റിപ്പോർട്ട് പ്രകാരം ഈസ്റ്റ് ബംഗാൾ താരവുമായി അവസാന ഘട്ട ചർച്ചകളിലാണെന്നായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ആശിഷ് നെഗി ബ്ലാസ്റ്റേഴ്‌സും താരവുമായി ചർച്ചകളിലാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈസ്റ്റ് ബംഗാളിനും, കേരള ബ്ലാസ്റ്റേഴ്‌സിനും പുറമെ മറ്റേത് ടീമിനാണ് അഭിഷേക് സിങ്ങിനെ സ്വന്തമാക്കാൻ താല്പര്യമുള്ളത് എന്നതിൽ വ്യക്തതയില്ല. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.