FootballKBFC

വിദേശ ക്ലബ്ബുമായി ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നു; വമ്പൻ നീക്കങ്ങൾക്ക് തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഴിക്കാൻ പോവുകയാണ്. ഏറ്റവും പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബ്ബുമായി കൈകോർക്കാൻ ഒരുങ്ങുകയാണ്.

IFT ന്യൂസ്‌ മീഡിയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ ക്ലബ്ബുമായി കരാർ പ്രഖ്യാപ്പിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

എന്നാൽ ഏത് ക്ലബ്ബുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാർ ഒപ്പിട്ടുന്നത് എന്നതിൽ വ്യക്തമല്ല. എന്നിരുന്നാൽ പോലും യൂറോപ്പിലെ വമ്പൻ ക്ലബ്ബുമായി തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് കൈകോർക്കുന്നത് എന്ന പ്രതിക്ഷയിലാണ് ആരാധകർ.

നിലവിൽ ഐഎസ്എലിലെ അഞ്ചോള്ളം ഐഎസ്എൽ ക്ലബ്ബുകൾക്ക് വിദേശ ക്ലബ്ബുമായി കരാറുണ്ട്. ഇവരുടെ കൂട്ടത്തിലേക്കാണ് ബ്ലാസ്റ്റേഴ്‌സ് കടന്നു വരുന്നത്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.