ഇന്ത്യൻ സുപ്പർ ലീഗ് വമ്പന്മാരായ ഒഡിഷ എഫ്സിയിൽ നിലവിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല പോവുന്നത്. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം നിലവിൽ ഒഡിഷ സ്‌ക്വാഡിൽ നിരവധി പ്രശ്നങ്ങളാണ് അരങ്ങേറുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് യോഗ്യത നേടാൻ ഒഡിഷ എഫ്സിക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ഒഡിഷ പരിശീലകൻ സെർജിയോ ലോബേരയുമായി വേർപിരിയാൻ പോവുകയാണ് ഒഡിഷ.
സൂപ്പർ കപ്പ് കഴിയുന്നത്തോടെ സെർജിയോ ലോബേര ഒഡിഷ വിടും. അതോടൊപ്പം ടീമിലെ നിരവധി പ്രമുഖ താരങ്ങളും ഈ സീസണോടെ ക്ലബ് വിടുമെന്നാണ് അഭ്യൂഹങ്ങൾ. നേരത്തെ ടീമിനെ പോലും അറിയിക്കാതെ അഹമ്മദ് ജഹൂ ക്ലബ് വിട്ടിരുന്നു.
ഇതിനെ തുടർന്ന് താരത്തിനെതിരെ കടുത്ത നടപടികളാണ് ഒഡിഷ സ്വീകരിച്ചത്. നിലവിൽ ഒഡിഷ സ്‌ക്വാഡിലുള്ള പ്രശ്നങ്ങളുടെ കാരണം എന്താണെന്ന് വ്യക്തമല്ല. എന്തിരുന്നാലും മാനേജമെന്റും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് പ്രതിക്ഷിക്കാം.