കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പഞ്ചാബ് എഫ്സിയിലേക്ക് ചേക്കേറിയ താരമായിരുന്നു മലയാളി താരം നിഹാൽ സുധീഷ് ലോൺ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ വിട്ടയച്ചത് എന്നാൽ നിലവിൽ ലോൺ അവസ്നിച്ചതോടെ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കുമോ അതോ മറ്റു ക്ലബുകൾക്ക് വിട്ട് കൊടുക്കുമോ എന്നതാണ് ചോദ്യം.
ജംഷഡ്പൂർ,ഒഡീഷ തുടങ്ങി ക്ലബുകൾ അദ്ദേഹത്തിനെ പുതിയ സീസണിൽ എത്തിക്കാൻ നോക്കുന്നുണ്ട്.പഞ്ചാബ് എഫ്സിക്ക് വേണ്ടി നാത്തിയ മിന്നുന്ന പ്രകടനം തന്നെയാണ് മറ്റു ക്ലബുകൾ നിഹാലിന് വേണ്ടി വലവിരിച്ചതും.
എന്നാൽ 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുള്ള താരത്തിന് ബ്ലാസ്റ്റേഴ്സ് തന്നെ അത് നീട്ടി ടീമിൽ നിലനിർത്താനും സാധ്യത ഏറെയുണ്ട്.
നിലവിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.