അൽ- നസ്റിൽ മികച്ച താരങ്ങളില്ല എന്ന പരാതി ക്രിസ്റ്റ്യാനോ റൊണാൾഡോ മാനേജ്‌മെന്റിനോട് ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിന്റെ ഭാഗമായി ലിവർപൂളിന്റെ കൊളംബിയൻ വിങ്ങർ ലൂയിസ് ഡയസിനെ സ്വന്തമാക്കാൻ അൽ- നസ്ർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾ പിന്നീട് മുന്നോട്ട് പോയില്ല.
ഡയസിനെ സ്വന്തമാക്കാൻ കഴിയാത്തതോടെ അൽ- നസ്‌റിനോട് മറ്റൊരു താരത്തെ സ്വന്തമാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനൻ യുവതാരം അലജാൻഡ്രോ ഗാർണാച്ചോയെ സ്വന്തമാക്കാനാണ് റോണോ അൽ- നസ്റിന് നൽകിയ നിർദേശം.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് അർജന്റീനക്കാരൻ ഗാർണാച്ചോ. അതിനാൽ താരം തന്റെ സൂപ്പർ താരത്തിന്റെ വിളി കേൾക്കാൻ സാധ്യതയുണ്ട്. കൂടാതെ ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നിച്ച് കളിച്ചവരാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് അർജന്റീനക്കാരൻ ഗാർണാച്ചോ. അതിനാൽ താരം തന്റെ സൂപ്പർ താരത്തിന്റെ വിളി കേൾക്കാൻ സാധ്യതയുണ്ട്.
അതേ സമയം താരത്തെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡും രംഗത്തുണ്ട് എന്നത് അൽ-നസ്‌റിന് വെല്ലുവിളിയാണ്.