CricketCricket National TeamsIndian Premier LeagueSports

ബ്രെവിസിന്റെ കാര്യത്തിൽ സൗത്ത് ആഫ്രിക്കയുടെ ആന മണ്ടത്തരം; ഇങ്ങനെ പോയാൽ ചെക്കന്റെ കരിയർ ഇല്ലാതാവും

വളരെ പതുക്കെ ടി20യിലൂടെയും ഏകദിനത്തിലൂടെയും വളർത്തിയെടുക്കേണ്ട താരമാണ് ബ്രെവിസ്. എന്നാൽ വളരെ ധൃതിപ്പെട്ടുള്ള സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻറെ നീക്കം സിഎസ്കെയ്ക്കും താരത്തിനും ഉചിതമല്ല.

ചെന്നൈ സൂപ്പർ കിങ്സിന് ഈ സീസണിൽ ലഭിച്ച ലോട്ടറിയാണ് സൗത്ത് ആഫ്രിക്കൻ യുവ സെൻസേഷണൽ ഡിവാൾഡ് ബ്രെവിസ്. ദുർബലമായ സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പിന് പുതിയ ഊർജമാണ് ഈ 22 കാരൻ നൽകിയത്. എന്നാൽ താരത്തിന്റെ കാര്യത്തിൽ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് സ്വീകരിച്ച ഒരു സമീപനം സിഎസ്കെ ആരാധകർക്ക് നെഞ്ചിടിപ്പേറ്റുകയാണ്.

സിംബാവെയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി സൗത്ത് ആഫ്രിക്കൻ സ്‌ക്വാഡിൽ ബ്രെവിസിനെ ഉൾപ്പെടുത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. താരത്തെ സംഭവിച്ച് ഇതൊരു മികച്ച നീക്കമാണെങ്കിൽ പോലും സിഎസ്കെ എന്ന ഐപിഎൽ ഫ്രാഞ്ചെസിയ്ക്ക് ഇത് ഗുണം ചെയ്യില്ല.

പൂർണമായും വൈറ്റ് ബോൾ ക്രിക്കറ്റിന് അനുയോജ്യനായ താരമാണ് ബ്രെവിസ്. അത്തരത്തുള്ള ബ്രെവിസിനെ റെഡ്ബോളിലേക്ക് കൊണ്ട് വരുമ്പോൾ താരത്തിന് സ്വാഭാവികമായും തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. വെടിക്കെട്ടിന് പകരം പന്തുകൾ ക്ഷമയോടെ നേരിടാനും ഇനി ബ്രെവിസ് പഠിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ ബ്രെവിസ് ബാറ്റിങ് ശൈലി മാറ്റുന്നത് സിഎസ്കെയ്ക്ക് അനുയോജ്യമല്ല. അപൂർവം ചില താരങ്ങൾക്ക് മാത്രമേ 3 ഫോർമാറ്റിലും ശൈലി അനുസരിച്ച് ബാറ്റ് വീശാൻ സാധിക്കാറുള്ളു. ടി20 ബാറ്ററായ ബ്രെവിസ് ടെസ്റ്റിലേക്ക് ഫോർമാറ്റിലേക്ക് മാറുമ്പോൾ ചിലപ്പോൾ താരത്തിന്റെ കരിയറിനെ തന്നെ അത് ബാധിച്ചേക്കാം. അതും 22 വയസ്സിൽ.

വളരെ പതുക്കെ ടി20യിലൂടെയും ഏകദിനത്തിലൂടെയും വളർത്തിയെടുക്കേണ്ട താരമാണ് ബ്രെവിസ്. എന്നാൽ വളരെ ധൃതിപ്പെട്ടുള്ള സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻറെ നീക്കം സിഎസ്കെയ്ക്കും താരത്തിനും ഉചിതമല്ല.