കിരീടമില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലാണ് ആരാധകർ. എന്നും കൂടെയുണ്ടായിരുന്ന ആരാധകർ സമീപ കാലത്തായി ക്ലബ്ബുമായി അത്ര രസത്തിലല്ല.. മികച്ച സൈനിംഗുകൾ നടത്താതും മികച്ച താരങ്ങളെ വിറ്റഴിച്ചതുമെല്ലാം സീസണിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഇതോടെയാണ് ആരാധകർ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജംഷദ്പൂരുമായുള്ള അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവർ നാലായിരത്തിലും താഴെയായിരുന്നു. ആരാധക പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം തണുപ്പിച്ച് ആരാധകരെ വീണ്ടും ക്ലബ്ബുമായി അടുപ്പിക്കാനുള്ള നീക്കമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
സമ്മർ ട്രാൻസ്ഫർ വിപണിയിൽ മികച്ച നീക്കങ്ങൾ നടത്തി ക്ലബ്ബിനെ ശാക്തീകരിക്കുകയും അത് വഴി ആരാധക പ്രതിഷേധം തണുപ്പിക്കാനുമാണ് ക്ലബ്ബിന്റെ നീക്കം.
സമ്മർ ട്രാൻസ്ഫർ വിപണിയിൽ മികച്ച സൈനിംഗുകൾ നടത്തിയാൽ ആരാധകർ പ്രതിഷേധം വലിയ രീതിയിൽ മറികടക്കാമെന്ന് പ്രതീക്ഷ മാനേജ്‌മെന്റിനുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ആരാധക പ്രതിഷേധം ഏതാണ്ട് വിജയിക്കുന്നു എന്ന് സാരം.