FootballIndian Super LeagueKBFCSports

ഡേവിഡ് കാറ്റലയുടെ ലക്ഷ്യം ഒന്ന് മാത്രം; യുവ താരങ്ങൾക്ക് ഇനി ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറയും…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ ലക്ഷ്യം കിരീടം നേടുക മാത്രമാണ്. അതിനൊരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. സാരം പറയുകയാണേൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ യുവ താരങ്ങൾക്ക് അവസരം കുറയുമെന്നാണ്. 

സൂപ്പർ കപ്പിൽ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം ഡേവിഡ് കാറ്റലയുടെ വാക്കുകൾ നിന്ന് മനസ്സിലാക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ഇനി കൂടുതൽ യുവ താരങ്ങളെ ആശ്രയിക്കില്ലായെന്ന്. താൻ ഇനി ആദ്യ ഇലവൻ ഇടുമ്പോൾ താരങ്ങളുടെ പ്രായം നോക്കില്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡേവിഡ് കാറ്റല.

“മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്ന ഏറ്റവും മികച്ച 11 കളിക്കാരെ ഞാൻ ഉപയോഗിക്കും. അവർക്ക് 17 വയസ്സോ 36 വയസ്സോ എന്നത് എനിക്ക് പ്രശ്നമല്ല.” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഐഎസ്എലിൽ യുവ താരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിലൂടെ ഒട്ടേറെ താരങ്ങളാണ് വളർന്ന് വന്നതും. എന്നാൽ ഇനി മുതൽ ഇതിൻ കൂടുതൽ അവസരമുണ്ടാക്കും എന്ന് തോന്നുന്നില്ല.

മോഹൻ ബഗാൻ ടീമിനെ പോലെ യുവ താരങ്ങൾക്ക് അവസരം നൽക്കാതെ വമ്പൻ താരങ്ങളെ സ്വന്തമാക്കി കളിപ്പിക്കാനായിരിക്കും ഡേവിഡ് കാറ്റലയുടെ നീക്കങ്ങൾ. എന്തിരുന്നാലും ആരാധകർക്ക് വളരെയധികം സന്തോഷം നൽക്കുന്ന വാക്കുകളാണ് ഇത്.