FootballKBFCSports

ബ്ലാസ്റ്റേഴ്‌സിൽ പ്ലേ ടൈമില്ല; കിടിലൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്‌സ് വിടുന്നു…

അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ താരങ്ങളെയാണ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

അതോടൊപ്പം പേര് കേട്ട മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യകൾ ഏറെയാണ്. പുറത്ത് വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ഇന്ത്യൻ മുന്നേറ്റ താരം ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള നീക്കങ്ങളിലാണ്.

താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്ര പ്ലേ ടൈം ലഭിക്കാത്തത് കൊണ്ടാണ് ഇഷാൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. ബ്ലാസ്റ്റേഴ്‌സിന് താരത്തിന്റെ കരാർ നിലവിൽ പുതുക്കാൻ സമയമുണ്ടെകിലും, ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കാൻ തന്നെയാണ് ഒരുങ്ങുന്നത്.

ഏറെ പ്രതിക്ഷയോടെ ആയിരുന്നു 26 കാരനായ ഇഷാൻ പണ്ഡിത 2023ൽ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ താരത്തെ പരിക്കുകൾ തകർക്കുകയായിരുന്നു എന്ന് തന്നെ പറയാം. താരത്തിന് ഇതുവരെയായി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 15 മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞിട്ടുള്ളു. 

എന്തിരുന്നാലും ഇഷാൻ പണ്ഡിതയുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.