CricketIndian Premier LeagueSports

ഇനിയും എന്തിന് കളിക്കണം; വിരമിച്ചൂടെ?? ധോണിക്കെതിരെ രൂക്ഷ വിമർശനം

എല്ലാ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരും മറക്കാൻ ആഗ്രഹിക്കുന്നൊരു സീസണായിരിക്കും ഈയൊരു സീസൺ. സീസണിൽ കളിച്ച 13 മത്സരങ്ങളിൽ 10 മത്സരവും സിഎസ്കെ തോൽക്കുകയായിരുന്നു. ചെന്നൈയുടെ മോശം ബാറ്റിംഗ് പ്രകടനമാണ് ടീമിന് തിരച്ചടിയായത്.

ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഈയൊരു മോശം പ്രകടനത്തോടെ ആരാധകർ ഐ‌പി‌എല്ലിൽ നിന്ന് ക്യാപ്റ്റൻ എംഎസ് ധോണിയോട്‌ വിരമിക്കണമെന്ന് പോലും ആവശ്യപ്പെട്ടിരിക്കുകയാണ്.

നിലവിൽ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അവസാനഘട്ട നിമിഷങ്ങളിൽ വെടികെട്ട് പ്രകടനം കാഴ്ച്ചവെക്കുന്നതിന് പകരം മുട്ടികളിക്കുന്നത് കൊണ്ടാണ് താരത്തിന് ഇത്തരം ഏറെ വിമർശനം വരാൻ കാരണം.

അതോടൊപം 43 കാരനായ താരം അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി താരത്തിനെതിരെ വിമർശനമായി രംഗത്ത്  ആരാധകർ വന്നത്.