FootballIndian Super LeagueKBFCSports

ഇത് ശെരിയല്ല; വിബിനും സച്ചിനും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനം

കളത്തിലെ മോശം പ്രകടനത്തിന് വിമർശനം കേൾക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിൽ കരാറിലിരിക്കെ മറ്റ് ക്ലബ്ബുകൾക്കായി കളിച്ച രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ വിബിൻ മോഹൻ, സച്ചിൻ സുരേഷ് എന്നിവർക്കെതിരെയാണ് വിമർശനം.

ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ കരാറിലുള്ള താരങ്ങളാണ്. ഇതിനിടയിൽ ഇരുവരും തൃശൂരിലെ ഒരു സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ഇതോടെയാണ് ഇരുവർക്കുമെതിരെ ആരാധകർ വിമർശനം ഉയർത്തുന്നത്.

ഇരുവരും ബ്ലാസ്റ്റേഴ്സിന്റെ കരാറിലുള്ള താരങ്ങളാണ്. കരാറിലിരിക്കെ ഇരുവരും എങ്ങനെയാണ് മറ്റു ക്ലബ്ബുകൾക്ക് വേണ്ടി സെവൻസ് മത്സരം കളിച്ചത് എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. സെവൻസ് കളിയ്ക്കാൻ മാനേജ്മന്റ് സമ്മതം നൽകിയിട്ടുണ്ടെങ്കിൽ അത് മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

സെവൻസ് ഫുട്ബോൾ പരുക്കൻ ഫൗളുകൾക്ക് പേര് കേട്ട ടൂർണമെന്റാണ്. ഇത്തരത്തിലുള്ള ടൂർണമെന്റ് കളിച്ച് താരങ്ങൾക്ക് പരിക്കേറ്റാൽ അതിന്റെ നഷ്ടം ക്ലബിന് കൂടിയാണെന്നും ആരാധകർ ഓർമിപ്പിക്കുന്നു.

എന്തായാലും സംഭവത്തിൽ താരങ്ങളോ ക്ലബോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇരുവർക്കുമൊപ്പം മുൻ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയും പ്രസ്തുത സെവൻസ് ടൂർണമെന്റിൽ കളിച്ചിരുന്നു.