കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് ആരാധകർ. ക്ലബ്ബിന്റെ പല പ്രതിസന്ധിഘട്ടങ്ങളിലും ആരാധകർ ക്ലബ്ബിനൊപ്പം അണിനിരന്നിട്ടുണ്ട്. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ നിസ്വാർത്ഥത മൂലം ക്ലബ്ബ് ഈ സീസണിൽ മോശം പ്രകടനം നടത്തിയതോടെ ആരാധകർ ക്ലബ്ബിനെതിരെ തിരിയുകയും ബഹിഷ്കരണാഹ്വാനം നടത്തുകയും ചെയ്തു. ഇത് മാനേജ്മെന്റിന് തിരിച്ചടിയാകുകയും ചെയ്തു.
തങ്ങൾ എന്തു ചെയ്താലും ആരാധകർ കൂടെയുണ്ടാകുമെന്ന മാനേജ്മെന്റിന്റെ ധാർഷ്ട്യം കൂടിയായിരുന്നു ഇത്തവണ തകർന്നത്. മാനേജ്മെന്റിന്റെ കണ്ണുതുറപ്പിക്കാൻ ആരാധകർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ മാർഗമാണ് പ്രതിഷേധവും ബഹിഷ്കരണവും. അത് ഇത്തവണ ആരാധകർ ക്ലബ്ബിന് നൽകിയിട്ടുമുണ്ട്.
സീസണിലെ അറ്റൻഡെൻസുകളുടെ കണക്കുകൾ പുറത്തു വരുമ്പോൾ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്ന് മാത്രമല്ല, ആരാധകരുടെ എണ്ണത്തിൽ 42% ആണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്.
ഇത്തവണത്തെ കണക്കുകളിൽ ആരാധകരുടെ എണ്ണത്തിൽ വലിയ ഇടിവ് സംഭവിച്ചതിൽ ഒന്നാം സ്ഥാനം ബ്ലാസ്റ്റേഴ്സിനാണ്. രണ്ടാം സ്ഥാനം ഹൈദരാബാദ് എഫ്സിക്കും. 30% ആരാധകരാണ് ഹൈദരാബാദിന് ഇത്തവണ നഷ്ടമായത്.
ആരാധകരുടെ എണ്ണത്തിൽ വലിയ ഇടിവ് സംഭവിച്ചത് ആരാധകർ ക്ലബ്ബിനെതിരെ നടത്തിയ പ്രതിഷേധമാണ്. ഈ പ്രതിഷേധത്തിലെങ്കിലും മാനേജ്മെന്റിന്റെ കണ്ണു തുറക്കും എന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
ഈ സീസണിലെ അറ്റൻഡൻസുകളുടെ കണക്കുകൾ ചുവടെ കൊടുക്കുന്നു