CricketIndian Premier LeagueRoyal Challengers Bangalore

“അറസ്റ്റ് വിരാട് കോഹ്ലി“; താരത്തിനെതിരെ ക്യാമ്പയിനുമായി ആരാധകർ, എന്തിനെന്ന് പരിശോധിക്കാം

കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർവിന്റെ വിജയാഘോഷ പരുപാടികിടെ തികിലും തിരക്കിലും പ്പെട്ട് 11 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് തുടർന്ന് RCB മാനേജർ നിഖിൽ സൊസാലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോളിത ഒരു കൂട്ടം ഐപിഎൽ ആരാധകർ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യു പറഞ്ഞു എക്സിൽ ക്യാമ്പയിൻ നടത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ എക്സിൽ ട്രെൻഡിംഗാണ് #Arrestkohli #shameonrcb ഹാഷ്ടാഗുകൾ.

RCB യുടെ വിജയാഘോഷ പരുപാടികൾക്ക് ശേഷം മരിച്ചവരുടെ കുടുംബാഗങ്ങളെ കാണാതെ വിരാട് കോഹ്ലി ഉടൻ തന്നെ ലണ്ടനിലേക്ക് പോയതും ഒരു കൂട്ടം ആരാധകരെ ശുഭിതനാക്കിയിട്ടുണ്ട്. 

എന്തിരുന്നാലും നിലവിൽ വിരാട് കോഹ്ലിക്ക് മേൽ കേസ് എടുക്കാനുള്ള സാധ്യതയില്ല. പക്ഷെ ഈയൊരു ദുരന്തവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ പേർ അറസ്റ്റിലാക്കുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്.