കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സും ഫ്രഞ്ച് താരം അലക്‌സാന്ദ്ര കോയഫും തമ്മിൽ വേർപിരിഞ്ഞത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോണ്ടിനെഗ്രോയിൽ നിന്നും ദുസാൻ ലഗോറ്ററിനെ സ്വന്തമാക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ റിലീസ് ചെയ്യാൻ നിർബന്ധിതരായത്. ഇതോടെയാണ് കോയഫിനെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് തന്നെ കൈ വിട്ടതിൽ താരത്തിന് അടുത്ത അതൃപ്തിയുണ്ടെന്ന് താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ പോസ്റ്റുകളിൽ വ്യക്തമാണ്.ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തതിന് പിന്നാലെ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. ഈ പോസ്റ്റിൽ താരം സന്തുഷ്ടവാനല്ല എന്ന് വ്യക്തമാണ്.

ഒരു പ്രോജക്റ്റിന് നിങ്ങളുടെ എല്ലാം നൽകാൻ ശ്രമിക്കുമ്പോൾ പോലും, നിങ്ങൾ നിരാശരായി, തെറ്റിദ്ധരിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ട് എന്നാണ് കോയാഫ് കുറിച്ച പ്രധാന വരികൾ. ബ്ലാസ്റ്റേഴ്സിനായി താൻ എല്ലാം നല്കാൻ ശ്രമിക്കുമ്പോൾ ക്ലബ് തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കോയഫിന്റെ വരികൾ പരോക്ഷമായി പറയുന്നത്.

പരോക്ഷമായ വരികൾ കുറിച്ചെങ്കിലും ക്ലബ്ബിനെ വിമർശിക്കാതെ തന്റെ അതൃപ്തി സൂചിപ്പിച്ച് കൊണ്ടാണ് കോയഫ് ഈ വരികൾ പങ്ക് വെച്ചിരിക്കുന്നത്. ഈ ക്ലബ്ബ് വലുതാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്ലബ് വളരെ മികച്ചത് അർഹിക്കുന്നുവെന്നും ഇപ്പോഴും ഒരു ബ്ലാസ്റ്റേഴ്‌സ് ആയിരിക്കുമെന്നും കോയഫ് കുറിച്ചിട്ടുണ്ട്.

അതേ സമയം, കോയഫിനെ റിലീസ് ചെയ്തതിൽ ആരാധകർക്കും അതൃപ്തിയുണ്ട്. കോയഫിന് പകരം മിലോസ് ഡ്രിങ്കിച്ചിനെയായിരുന്നു ക്ലബ് റിലീസ് ചെയ്യേണ്ടത് എന്നതാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം.

https://www.instagram.com/p/DE7yWi4NR-A/?img_index=1