ഇന്ത്യൻ ഫുട്ബോൾ സമീപ കാലത്ത് ഏറ്റവും മോശം അവസ്ഥയിലാണ് പോവുന്നത് തുടരെ തുടരെ നേരിടുന്ന പരാജയങ്ങൾ കാരണം കഴിഞ്ഞ ദിവസം മുഖ്യ പരിശീലകൻ മനോലോ മാർക്കസ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.
വളരെ വലിയ വിമർശനങ്ങളാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെ പറ്റി പല ഫുട്ബോൾ പണ്ഡിറ്റുകളും ഉന്നയിക്കുന്നത്.
നിലവിൽ പുതിയ കോച്ചിനായി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്.ചില റിപ്പോർട്ടുകൾ പ്രകാരം മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റിന് തന്നെ വീണ്ടും വരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവ് ഉണ്ടാക്കിയ പരിശീലകനായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ കാലത്ത് ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൻ ഉള്ളിൽ ഇടം പിടിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.
