FootballKBFCSportsTransfer News

പെപ്രയക്ക് പുതിയ ക്ലബ്ബായി; പോകുന്നത് കിരീടങ്ങളൊരുപാട് നേടിയ ടീമിലേക്ക്..

പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്ട്രൈക്കർ ക്വാമെ പെപ്രയ്ക്ക് പുതിയ ക്ലബ്ബായി. കംബോഡിയൻ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ സ്വായ് റീംഗ് എഫ്.സിയാണ് താരത്തിന്റെ പുതിയ ക്ലബ്.

രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടായിരുന്ന പെപ്രയുടെ സമയം പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ല. പരിക്ക് കാരണം പലപ്പോഴും കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നത് താരത്തിന് കൂടുതൽ പ്ലെയിങ് ടൈമും ലഭിച്ചില്ല. കൂടാതെ കരാർ അവസാനിച്ചതോടെ താരത്തെ നിലനിർത്താനും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ചില്ല.

കംബോഡിയൻ ഫുട്ബോളിലെ ശക്തരായ ടീമുകളിലൊന്നാണ് സ്വായ് റീംഗ് എഫ്.സി. നാല് തവണ കംബോഡിയൻ പ്രീമിയർ ലീഗ് കിരീടവും അഞ്ച് തവണ ആഭ്യന്തരകപ്പായ ഹുൻ സെൻ കപ്പും നേടിയ ക്ലബ്ബാണ് ഇത്.

പുതിയ ക്ലബ്ബിൽ പെപ്രക്ക് തന്റെ ഫോം വീണ്ടെടുക്കാനും കരിയർ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ആക്രമണ ഫുട്ബോൾ ശൈലിക്ക് പെപ്രയുടെ സാന്നിധ്യം കരുത്താകും.

സ്വായ് റീംഗ് എഫ്.സി. അടുത്തിടെ കംബോഡിയൻ പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. അതുകൊണ്ടുതന്നെ, പുതിയ പരിശീലകൻ മാത്യു മക്കോങ്കിയുടെ കീഴിൽ എത്തുന്ന പെപ്രക്ക് AFC ചലഞ്ച് ലീഗ്, ആസിയാൻ ക്ലബ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ക്ലബ്ബിനായി കളിയ്ക്കാൻ സാധിക്കും..