CricketIndian Cricket TeamSports

ഗംഭീറും ഗില്ലും തമ്മിൽ അഞ്ച് മണിക്കൂർ നീണ്ട ചർച്ച; ഗിൽ ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രം

ഗില്ലിന്റെ പേര് നായക സ്ഥാനത്തേക്ക് ഉയരുമ്പോൾ താരം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ വീട്ടിൽ എത്തിയതായും ഗംഭീറുമായി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ട്.ചർച്ചയിൽ ഗിൽ ഒരു ആവശ്യം ഗംഭീറിന് മുന്നിൽ വെച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ഇന്ത്യൻ റെഡ് ബോളിന്റെ അടുത്ത നായകനായി ശുഭ്മാൻ ഗിൽ എത്തുമെന്നാണ് പ്രബല റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോൾ ഗില്ലിന്റെ നായക സ്ഥാനവും പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഗില്ലിന്റെ പേര് നായക സ്ഥാനത്തേക്ക് ഉയരുമ്പോൾ താരം ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ വീട്ടിൽ എത്തിയതായും ഗംഭീറുമായി നീണ്ട മണിക്കൂറുകൾ ചർച്ച നടത്തിയെന്നുമാണ് റിപ്പോർട്ട്.ചർച്ചയിൽ ഗിൽ ഒരു ആവശ്യം ഗംഭീറിന് മുന്നിൽ വെച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഗുജറാത്ത് ടൈറ്റൻ‌സിലെ സഹതാരം സായ് സുദർശൻ ടെസ്റ്റ് ടീമിൽ വേണമെന്ന ആവശ്യം ഗിൽ ഗംഭീറിനു മുന്നിൽ വച്ചെന്നാണു വിവരം. ഗംഭീറിന്റെ ‍ഡൽഹിയിലെ വീട്ടിലെത്തിയാണ് ഗിൽ കൂടിക്കാഴ്ച നടത്തിയത്. അഞ്ചു മണിക്കൂറോളം ഇരുവരും സംസാരിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേ സമയം, കൂടിക്കാഴ്ച്യ്ക്ക് പിന്നാലെ ഗിൽ അടുത്ത നായകനാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഗില്ലിനെ കൊണ്ടുവരുന്നതിലൂടെ ടെസ്റ്റിൽ ഏറെക്കാലം ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടുപോകാമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ.

ജസ്പ്രീത് ബുമ്രയുടെ [പേര് നായക സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നെങ്കിലും ഇടയ്ക്കിടെ പരുക്കേൽക്കുന്നതാണു ജസ്പ്രീത് ബുമ്രയ്ക്കു തിരിച്ചടിയായത്. ബുമ്രയെ ക്യാപ്റ്റനാക്കിയാലും താരത്തിനു വീണ്ടും പരുക്കേറ്റാൽ പകരം ക്യാപ്റ്റനായി മറ്റൊരാളെ കൂടി ബിസിസിഐ കണ്ടെത്തേണ്ടി വരും.