തോമസ് ചോഴ്സിന്റെയും ടിജി പുരുഷോത്തമന്റെയും കീഴിൽ ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടാൻ തുടങ്ങിയത് മുതൽ ക്ലബ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിരത്തുന്നുണ്ട്. പൂർണമായും പ്ലേ ഓഫ് സ്വപ്‌നങ്ങൾ മറന്ന ആരാധകർ വീണ്ടും പ്ലേ ഓഫ് സ്വപ്‍നം കാണുകയാണ്. സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിന് ഏഴ് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ഏഴ് മത്സരങ്ങളിൽ എത്ര പോയിന്റ് നേടിയാലാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാനാവുക? പരിശോധിക്കാം…

നിലവിൽ 17 മത്സരങ്ങളിൽ 6 വിജയവും 3 സമനിലയും 8 തോൽവിയുമായി 21 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇനി സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏഴ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഈ ഏഴ് മത്സരങ്ങളിൽ പരമാവധി എത്ര പോയിന്റ് നേടാനാവുമോ, അത്രയും പോയിന്റുകൾ നേടിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. എങ്കിലും ഇനിയുള്ള ഏഴ് മത്സരങ്ങളിൽ 15 പോയിന്റിൽ കൂടുതൽ പോയിന്റുകൾ കുറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് നേടണം. എങ്കിൽ മാത്രമേ ക്ലബിന് പ്ലേ ഓഫ് പ്രതീക്ഷിക്കാനാവൂ..

കുറഞ്ഞത് 15 പോയിന്റുകളെങ്കിലും ക്ലബിന് ആവശ്യമാണ്. എന്നാൽ ഇത്രയും പോയിന്റുകൾ ബ്ലാസ്റ്റേഴ്സിന് നേടാനായില്ല എങ്കിൽ മറ്റു ക്ലബ്ബുകളുടെ ജയപരാജയങ്ങൾ ബ്ലാസ്റ്റേഴ്സിന് ആശ്രയിക്കേണ്ടി വരും.

നോർത്ത് ഈസ്റ്റ്, മുംബൈ, പഞ്ചാബ്, ഒഡീഷ, ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ എന്നിവരുടെ മത്സരഫലങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിന് അനുകൂലമാവണം. ഇവർ പരമാവധി പോയിന്റുകൾ നഷ്ടപ്പെടുത്തുന്നതാണ് ബ്ലാസ്റ്റേഴ്സിന് നല്ലത്.

അതേ സമയം, ഈ മാസം ബ്ലാസ്റ്റേഴ്സിന് ഇനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. ജനുവരി 24 ഈസ്റ്റ് ബംഗാളിനെതിരെയും 30 ന് ചെന്നൈയിൻ എഫ്സിക്കെതിരെയുമാണ് മത്സരം.