CricketCricket LeaguesIndian Premier LeagueSports

അടുത്ത സീസണിൽ ആരൊയൊക്കെ വാങ്ങിക്കണം; ആരോയൊക്കെ കളയണം; ഇതാ രാജസ്ഥാനുള്ള ‘വിഷൻ 2026’

14 മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് റോയൽസ് ഇത്തവണ ഫിനിഷ് ചെയ്തത്. ഒട്ടനവധി പോരായ്മകൾ പ്രകടമായ സീസൺ കൂടിയായിരുന്നു ഇത്. അടുത്ത സീസണിൽ കളത്തിലിറങ്ങുമ്പോൾ റോയൽസ് നിർബന്ധമായും ഒഴിവാക്കേണ്ടതും അടുത്ത ലേലത്തിൽ വാങ്ങിക്കേണ്ടതുമായ താരങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ചെന്നൈ സൂപ്പർ കിങ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ട് രാജസ്ഥാൻ റോയൽസ് സീസൺ അവസാനിപ്പിച്ചിരിക്കുകയാണ്. 14 മത്സരങ്ങളിൽ നിന്നും 8 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് റോയൽസ് ഇത്തവണ ഫിനിഷ് ചെയ്തത്. ഒട്ടനവധി പോരായ്മകൾ പ്രകടമായ സീസൺ കൂടിയായിരുന്നു ഇത്. അടുത്ത സീസണിൽ കളത്തിലിറങ്ങുമ്പോൾ റോയൽസ് നിർബന്ധമായും ഒഴിവാക്കേണ്ടതും അടുത്ത ലേലത്തിൽ വാങ്ങിക്കേണ്ടതുമായ താരങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ആ ചർച്ചകളുടെ ക്രോഡീകരണം ഒന്ന് പരിശോധിക്കാം.

ഷിംറോൺ ഹേറ്റ്മെയർ, ദ്രുവ് ജ്യൂറേൽ, തുഷാർ ദേശ്പണ്ടേ, നിതീഷ് റാണെ, മാപാഖ, ഇമ്പാക്ട് ഉണ്ടാക്കാത്ത ഇമ്പാക്ട് പ്ലയെർ ശുഭം ദുബെ, ഫസൽ ഹഖ് ഫാറൂഖി എന്നിവരെ റിലീസ് ചെയ്യുക എന്നതാണ് റോയൽസ് അടുത്ത സീസണിലേക്കായി ചെയ്യേണ്ട ആദ്യ കാര്യം. ഇവരെ റിലീസ് ചെയ്താൽ തന്നെ 40 കോടിയിലധികം രൂപ റോയൽസിന്റെ പോക്കറ്റിൽ എത്തുകയും ഈ തുക അടുത്ത മെഗാ ലേലത്തിൽ ഉപയോഗിക്കുകയും ചെയ്യാം…

ഇതിൽ ഷിംറോൺ ഹേറ്റ്മെയർ, ദ്രുവ് ജ്യൂറേൽ എന്നിവരെ വേണമെങ്കിൽ റോയൽസിന് വീണ്ടും ലേലത്തിൽ വാങ്ങിക്കാം. കാരണം ഹേറ്റ്മെയർ 11 കോടിയും ജ്യൂറേൽ 14 കോടിയും അർഹിക്കുന്നില്ല. അതിനാൽ ഇരുവരെയും ചെറിയ തുകയ്ക്ക് റോയൽസിന് തിരിച്ച് വാങ്ങിക്കാം.

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറോൺ ഗ്രീൻ, ഇംഗ്ലീഷ് താരം ബെൻ ഡക്കറ്റ്, അഫ്ഘാൻ ഓൾറൗണ്ടർ മുഹമ്മദ് നബി, ന്യൂസിലാൻഡ് താരം മിച്ചൽ ബ്രെസ്വെൽ, തുടങ്ങിയവരൊക്കെ അടുത്ത സീസണിൽ ലേലത്തിലുണ്ടാകുന്ന പ്രധാനികളാണ്. ഈ തുക ഉപയോഗിച്ച് ഇവരിൽ പലരെയും റോയൽസിന് വാങ്ങിക്കാം.. ഗ്രീൻ മികച്ച ബാറ്റിംഗ് ഓൾറൗണ്ടറും ബെൻ ഡക്കറ്റ് ആദ്യ നാല് പൊസിഷനുകളിൽ എവിടെ വേണമെങ്കിലും ഇറക്കാൻ കഴിയുന്നതും റൺറേറ്റ് ഉയർത്താൻ കഴിയുന്നതുമായ താരമാണ്. മധ്യ ഓവറുകളിൽ റോയൽസിന് ഡക്കറ്റിനെ ഉപയോഗിക്കാം..പ്രായം 40 ആയെങ്കിലും തീക്ഷ്ണയെക്കാൾ മികച്ച ഓപ്‌ഷനാണ് നബി.

കൂടാതെ അടുത്ത ലേല സമയത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ളവരെയും അഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളെയും സ്വന്തമാക്കി ആദ്യ ഇലവനും ബെഞ്ച് സ്ട്രെങ്റ്റും വർധിപ്പിക്കാൻ റോയൽസിന് ഈ തുക ധാരാളമാണ്. എന്നാൽ ചുരുളഴിയാത്ത രഹസ്യപദ്ധതികളുമായി നടക്കുന്ന ദ്രാവിഡ് ഈ സാഹസത്തിന് മുതിരുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.