ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുമ്പോൾ പലരുടെയും ആശങ്ക പഴയ ആവേശം നിലനിൽക്കുമോ എന്നതാണ് (isl 2026). പ്രധാന കാരണം വിദേശ താരങ്ങളുടെ അഭാവമാണ്.
ഐഎസ്എല്ലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് വിദേശ താരങ്ങളാണ്. എന്നാൽ ഇത്തവണ സീസൺ പ്രതിസന്ധി ഉടലെടുത്തതിനാൽ പല ക്ലബ്ബുകളിൽ നിന്നും വിദേശ താരങ്ങൾ കൊഴിഞ്ഞ് പോവുകയുണ്ടായി.
സൂചനകൾ പ്രകാരം ഈ സീസണിൽ മുഴുവൻ വിദേശ താരങ്ങളെയും അണിനിരത്തി കളത്തിലിറങ്ങുക ആകെ 3 ടീമുകൾ മാത്രമായിരിക്കും അവർ ആരൊക്കെയാണ് നോക്കാം.

മോഹൻ ബഗാൻ, ജംഷദ്പൂർ എഫ്സി എന്നീ ടീമുകളിൽ നിലവിൽ 6 വിദേശ താരങ്ങളുണ്ട്. കൂടാതെ ഈസ്റ്റ് ബംഗാളും 6 വിദേശ താരങ്ങളെ സീസണിൽ അണിനിർത്താൻ ശ്രമിക്കുന്നുണ്ട്. നിലവിൽ അഞ്ച് വിദേശ താരങ്ങളാണ് ഈസ്റ്റ് ബംഗാളിന്റെ സ്‌ക്വാഡിൽ ഉള്ളത്. ഒരാളെ കൂടി ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി വിദേശ ക്വാട്ട പൂർത്തീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എഫ്സി ഗോവ, ചെന്നൈയിൻ എഫ്സി, മൊഹമ്മദൻസ് എസ്സി ഇത്തവണ പൂർണ സ്ക്വാഡുമായി ഇറങ്ങും.
മറ്റ് ക്ലബ്ബുകളിലെ സാധ്യത വിദേശികൾ
ബംഗളുരു എഫ്സി: 2
ചെന്നൈയിൻ എഫ്സി: 0
സ്പോർട്ടിങ് ക്ലബ് ഡൽഹി: 2
എഫ്സി ഗോവ: 0
ഇന്റർ കാശി: 4
കേരള ബ്ലാസ്റ്റേഴ്‌സ്: 2
മുഹമ്മദൻസ്: 0
മുംബൈ സിറ്റി എഫ്സി: 2
നോർത്ത് ഈസ്റ്റ്: 3
ഒഡിഷ: 1
പഞ്ചാബ്: 5
ALSO READ: ഐഎസ്എൽ; ഉദ്‌ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ കൊൽക്കത്തൻ വമ്പൻമാർ
content: isl 2026