FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിൽ അവശേഷിക്കുന്നത് ഏകവിദേശി; ആവേശം ആശങ്കയിൽ..

ഐഎസ്എൽ 2025-26 സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാനൊരുങ്ങുകയാണ് ( isl 2026). 14 ക്ലബ്ബുകളും ഇത്തവണ ഐഎസ്എൽ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സും തങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്.

എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾക്ക് ആവേശമുണ്ടാവുമോ എന്ന ആശങ്ക കൂടിയുണ്ട്. അതിനുള്ള പ്രധാന കാരണം ടീമിലെ വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്കാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സിൽ സ്‌ക്വാഡിൽ ആകെയുള്ളത് ഒരൊറ്റ വിദേശ താരം മാത്രമാണ്. മോണ്ടിനെഗ്രിനിയൻ താരം ദുസാൻ ലാഗോറ്റർ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും കൊഴിഞ്ഞ് പോകാത്ത ഏക വിദേശ വരും ദിവസങ്ങളിൽ ലാഗോറ്ററും ക്ലബ് വിടില്ലെന്നും ഉറപ്പിച്ച് പറയാനാവില്ല.

പോർച്ചുഗീസ് താരം തിയാഗോ ആൽവസ് കമ്പോഡിയൻ ലീഗിലേക്കും, നായകൻ അഡ്രിയാൻ ലൂണ, നോഹ സദോയി എന്നിവർ ഇൻഡോനേഷ്യൻ ലീഗിലേക്കും കൂടുമാറി. മറ്റൊരു വിദേശി കോൾഡോ ഒബിയേറ്റയും ഇൻഡോനേഷ്യൻ ലീഗിലേക്ക് പോകുന്നുവെന്നാണ് റിപ്പോർട്ട്.

isl 2026

സ്പാനിഷ് പ്രതിരോധ താരം യുവാൻ റോഡ്രിഗസും ഒരു സ്പാനിഷ് ക്ലബ്ബുമായി കരാറിലെത്തിയതായാണ് റിപ്പോർട്ട്, അങ്ങെനെയെങ്കിൽ ദുസാൻ ലാഗോറ്റർ എന്ന ഒരൊറ്റ വിദേശിയെ മാത്രം കളത്തിലിറക്കിയാവും ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളിക്കുക.

ലാഗോറ്ററും ക്ലബ് വിട്ടാ ൽ പൂർണമായ ഒരു ഇന്ത്യൻ സ്‌ക്വാഡിനെയായിരിക്കും ബ്ലാസ്റ്റേഴ്സിൽ ഇത്തവണ കാണാനാവുക.

ALSO READ: ഐഎസ്എൽ കളിയ്ക്കാൻ ലൂണ തിരിച്ചെത്തുമോ? എന്താണ് ലോൺ വ്യവസ്ഥയിലെ ഡീൽ?

content: isl 2026