കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ നിന്നും തനിക്ക് മറ്റൊരു ഓഫർ വന്നതായി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഫീൽഡ് വിഷൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവാന്റെ വെളിപ്പെടുത്തൽ.
കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാളിൽ നിന്നാണ് തനിക്ക് ഓഫർ വന്നതെന്ന് ഇവാൻ പറഞ്ഞു. ഈസ്റ്റ് ബംഗാൾ മാത്രമല്ല, ഐഎസ്എല്ലിലെ നിന്നും തനിക്ക് മറ്റു പല ഓഫറുകളും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈസ്റ്റ് ബംഗാൾ തന്നെ സമീപിച്ചത്. ആ സമയത്ത് കേരളാ ബ്ലാസ്റ്റേഴ്സിൽ എന്നോടൊപ്പമുണ്ടയിരുന്ന പല താരങ്ങളും അവിടെ ഉണ്ടായിരുന്നത് കൊണ്ടാവാം ഈസ്റ്റ് ബംഗാൾ തന്നെ സമീപിച്ചതെന്നും ഇവാൻ പറയുന്നു.
എന്നാൽ നാട്ടിൽ നിന്നും ഏറെക്കാലമായി മാറി നിന്ന തനിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുകയും ഇടവേളയെടുക്കാൻ താൻ തീരുമാനിക്കുകയും ഈസ്റ്റ് ബംഗാളിന്റെ ഓഫർ സ്വീകരിക്കാതിരിക്കുകയൂം ചെയ്തതായി ഇവാൻ പറയുന്നു.
അതേ സമയം, കഴിഞ്ഞ 3 സീസണുകളിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് ഇവാനും ബ്ലാസ്റ്റേഴ്സും തമ്മിൽ വേർപിരിയുന്നത്.