ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അത്തരമൊരു അഭ്യൂഹമായിരുന്നു ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് ബ്രസീലിയൻ മുന്നേറ്റ താരം റോബ്സൺ റോബിഞ്ഞോയെ സ്വന്തമാക്കിയെന്നത്. എന്നാൽ ഇപ്പോളിത പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്.
മാർക്കസിന്റെ അപ്ഡേറ്റ് പ്രകാരം മോഹൻ ബഗാൻ ഇതുവരെ റോബ്സണെ സ്വന്തമാക്കിയിട്ടില്ല എന്നാണ്. എന്നാൽ താരവുമായി മോഹൻ ബഗാൻ ചർച്ചകൾ നടത്തുന്നില്ലായെന്ന് നിഷേധിക്കാൻ കഴിയില്ലായെന്നും വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്.
ഇതിന് അർത്ഥം ഇപ്പോഴും റോബ്സണിനായി മോഹൻ ബഗാൻ ചർച്ചകൾ നടത്തുകയാണെന്നാണ്. മോഹൻ ബഗാൻ പുറമെ ഈസ്റ്റ് ബംഗാളിനും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നുണ്ട്.
29 കാരൻ നിലവിൽ ബ്രസീലിയൻ ക്ലബ്ബായ അഗ്വ സാന്തക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാൻ റോബ്സൺ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ താരത്തെ കൊണ്ടുവന്നാലും എത്രത്തോളം വിജയക്കരമാക്കുമെന്ന് കണ്ടറിയുക തന്നെ വേണം.