ഐഎസ്എൽ 2025-26 സീസണിന്റെ ഔദ്യോഗിക ഫിക്സറുകൾ അടുത്ത 48 മണിക്കൂറിൽ പുറത്തിറങ്ങുമെന്നാണ് ലഭ്യമായ റിപോർട്ടുകൾ (isl fixtures 2026). ഇതിനിടയിൽ ഉദ്‌ഘാടന മത്സരത്തെ പറ്റിയുള്ള ചില സൂചനകൾ കൂടി പുറത്ത് വരികയാണ്.
ഐഎസ്എൽ 2025-26 സീസണിന്റെ ഉദ്‌ഘാടന മത്സരമായി ബ്ലാസ്റ്റേഴ്‌സ്– മോഹൻ ബഗാൻ മത്സരം നടത്താനാണ് എഐഎഫ്എഫ് പദ്ധതിയിടുന്നത് എന്നാണ് റിപോർട്ടുകൾ.
നേരത്തെ കൊൽക്കത്ത ഡെർബിയിലൂടെ ( മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ) മത്സരത്തിലൂടെ സീസൺ ആരംഭിക്കാനാണ് എഐഎഫ്എഫ് പദ്ധതിയിട്ടിരുന്നത്. എന്നാൽ വലിയ ഇടവേളയ്ക്ക് ശേഷം ആദ്യ മത്സരം തന്നെ, ഒരു വലിയ മത്സരം കളിക്കാനുള്ള കായിക ക്ഷമത താരങ്ങൾക്ക് ഇല്ലെന്ന് ക്ലബ്ബുകൾ അറിയിച്ചതിനെ തുടർന്നാണ് കൊൽക്കത്ത ഡെർബി ഉദ്‌ഘാടന മത്സരമാക്കാനുള്ള തീരുമാനത്തിൽ നിന്നും എഐഎഫ്എഫ് പിന്മാറിയത്.
ഇതോടെ ബ്ലാസ്റ്റേഴ്‌സ്- ബഗാൻ മത്സരം ഉദ്‌ഘാടന മത്സരമാക്കാൻ ഒരുങ്ങുകയാണ് എഐഎഫ്എഫ്. കൊൽക്കത്തയിലായിരിക്കും ഉദ്‌ഘാടന മത്സരം.

ഐഎസ്എല്ലിന് നീണ്ട ഇടവേള ഉണ്ടായതിനാൽ തിരിച്ച് വരവിലെ ആദ്യ മത്സരം ശക്തമായ മത്സരം ആയിരിക്കണമെന്ന് എഐഎഫ്എഫ് ആഗ്രഹിക്കുന്നുണ്ട്. അതിനാലാണ് ഇന്ത്യൻ ഫുട്ബോളിലെ വലിയ ആരാധകക്കൂട്ടമുള്ള രണ്ട് ക്ലബ്ബുകൾ തന്നെ ഉദ്‌ഘാടനമത്സരത്തിന് ഇറക്കുന്നത്.
ALSO READ: ബ്ലാസ്റ്റേഴ്സിന് പുതിയ തട്ടകം; ഇനി കളികൾ കിഴക്കിന്റെ വെനീസിൽ
content: isl fixtures 2026