കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആശാൻ ഇവാന് വുകമാനോവിച്ച് ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു എന്നാണ് പുതിയ റിപ്പോർട്ട്.
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലക റോളിലേക്കാണ് ആശാൻ വരുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ അതായത് നിലവിൽ മോശം സാഹചര്യത്തിൽ പോവുന്ന ഇന്ത്യൻ ഫുട്ബോൾ.
ടീമിന്റെ നിലവിലെ പരിശീലകൻ മനോലോ മാർക്കസ് റോൾ ഒഴിയാൻ പോവുന്ന സാഹചര്യത്തിലാണ് ആശാന്റെ പേര് പറഞ്ഞ് കേൾക്കുന്നത്.
ആശാന്റെ ഒരു തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ഇത് സന്തോഷ വാർത്തയാണ്.