ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇടയിൽ ഏറെ ഓളം ഉണ്ടാക്കിയ താരങ്ങളിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻ ഉക്രെയ്ൻ താരം ഇവാൻ കല്യൂഷ്ണി.ഒരറ്റ സീസൺ കൊണ്ട് ബ്ലാസ്റ്റേഴ്സിലെ പ്രിയ താരമായി മാറിയ ഇവാൻ.
ലോൺ. അടിസ്ഥാനത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിൽ എത്തിയത് 2022-23 സീസണിൽ 18 കളിയിൽ നിന്ന് 4 ഗോൾ നേടിയ താരം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.ഗോൾ പോസ്റ്റിന്റെ ഇടനെഞ്ചിൽ കേറിയ അദ്ദേഹത്തിന്റെ ആ വേൾഡ് ക്ലാസ് ഗോൾ ഇന്നും മറന്നുകാണില്ല.
നിലവിൽ ഉക്രൈൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് 27 കാരൻ.ഇന്നലെ നടന്ന ഐസലൻഡിനെതിരെയുള്ള മത്സരത്തിൽ ഉക്രെയ്ൻ വേണ്ടി ആദ്യ ഗോളും അദ്ദേഹം കുറിച്ചു.
ഉക്രെയ്ൻ ലീഗിലെ ഒലക്സണ്ടിയക്ക് വേണ്ടിയാണ് ഇപ്പോൾ അദ്ദേഹം കളിക്കുന്നത് ഡൈനാമോ കീവ് അടക്കമുള്ള ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
