FootballIndian Super LeagueKBFC

ജോസേ മോളിന ആവിശ്യപ്പെട്ടത് അഡ്രിയാൻ ലൂണയെ; പക്ഷെ മോഹൻ ബഗാൻ നീക്കം നിരസിച്ചു, കാരണം ഇതാണ് 

സൂപ്പർ കപ്പിൽ നിന്ന് പുറത്തായത്തോടെ നിലവിൽ മോഹൻ ബഗാൻ മാനേജ്‍മെന്റും പരിശീലകൻ ജോസേ മോളിനയും തർക്കത്തിലാണ്. അഭ്യൂഹങ്ങൾ പ്രകാരം ജോസേ മോളിനയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളിലാണ് മോഹൻ ബഗാൻ.

ഇതോടെ മോഹൻ ബഗാൻ മാനേജ്‍മെന്റിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ജോസേ. വെള്ളിയാഴ്ച നടന്ന ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിന് ശേഷം, ക്ലബ്‌ മാനേജ്‍മെന്റ് തങ്ങളുടെ ഇഷ്ട പ്രകാരമാണ് എല്ലാ താരങ്ങളെയും വാങ്ങുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ജോസേ മോളിന ആവിശ്യപ്പെട്ട താരങ്ങളെ സ്വന്തമാക്കാത്തെയും അഭിപ്രായം ചോദിക്കാതെയുമാണ് മാനേജ്‍മെന്റ് താരങ്ങളെ സ്വന്തമാക്കിയത്. 2025-26 സീസൺ മുന്നോടിയായി പരിശീലകൻ  ടീമിലെത്തിക്കാൻ ആവിശ്യപ്പെട്ടത് രണ്ട് സൂപ്പർ താരങ്ങളെയാണ്. ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും ഒപ്പം മറ്റൊരു38 വയസ്സുക്കാരനായ സ്പാനിഷ് താരത്തെയും. 

എന്നാൽ അഡ്രിയാൻ ലൂണയ്ക്ക് വലിയ തുക മുടക്കേണ്ടി വരുന്നത് കൊണ്ട് ഈ നീക്കം മാനേജ്‍മെന്റ് ഉപേക്ഷിച്ചു. അതോടൊപ്പം സ്പാനിഷ് താരത്തിന്റെ വയസ്സ് വളരെയധികം കൂടുതൽ ആയത് കൊണ്ട് ആ ഒരു നീക്കവും അവഗണിച്ചു.