in , , ,

AngryAngry CryCry LOLLOL OMGOMG LOVELOVE

വിദേശ താരം പുറത്തേക്ക്; പ്രതിരോധതാരത്തെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതിനോടകം 4 താരങ്ങളെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്. സൗരവ് മൊണ്ഡൽ, പ്രബീർ ദാസ്, സോട്ടിരിയോ, രാഹുൽ കെപി എന്നിവരാണ് ഇതിനോടകം ക്ലബ് വിട്ടവർ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ കൂടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

ഐഎഫ്ടി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചിനെ കൈയ്യൊഴിയാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുവെന്നാണ്.

2026 വരെയാണ് മിലോസിന് ബ്ലാസ്റ്റേഴ്സിൽ കരാറുള്ളത്. ഈ കരാർ റദ്ദ് ചെയ്ത് താരത്തെ ജനുവരിയിൽ തന്നെ പറഞ്ഞയക്കാനാണ് ക്ലബ്ബിന്റെ നീക്കം.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ മിലോസ് ഇത് വരെ ബ്ലാസ്റ്റേഴ്സിനായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനം അലങ്കരിച്ച താരം കൂടിയാണ് മിലോസ്.

അതേ സമയം പ്രതിരോധത്തിൽ വിമർശനം കേൾക്കുന്ന താരമാണ് മിലോസ്. പലപ്പോഴും നഷ്ടപെട്ട പന്ത് റിക്കവർ ചെയ്യാനുള്ള സ്പീഡ് താരത്തിനില്ല എന്നതാണ് പ്രധാന വിമർശനം.

ബ്ലാസ്റ്റേഴ്‌സിന്റെ പഴയ ക്യാപ്റ്റൻ കേരളത്തിലേക്ക് തിരിച്ചെത്തുന്നു🔥…

സൂപ്പർ താരം ഒഡീഷയ്ക്കെതിരെ കളിക്കില്ല; സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ