ജനുവരി 13 ന് സീസണിലെ 16 ആം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിൽ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ പ്രസ്തുത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരം കളിക്കില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ താൽകാലിക പരിശീലകൻ ടിജി പുരുഷോത്തമൻ.
പരിക്കേറ്റ് സീസണിലിത് വരെ കളിക്കാതിരുന്ന ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയാണ് ഒഡീഷയ്ക്കെതിരെ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ പരിക്കിൽ നിന്ന് മുക്തനായ പണ്ഡിത ഒഡീഷയ്‌ക്കെതിരെ തിരിച്ച് വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പണ്ഡിതയുടെ കാര്യത്തിൽ വ്യക്തത നൽകിയത്.
അതേ സമയം, പണ്ഡിത ജനുവരി 18 ന് നടക്കുന്ന നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ലഭ്യമാകുമെന്നും പരിശീലകനെ അറിയിച്ചു.
അതേ സമയം, പരിക്കേറ്റ് അവസാന മത്സരങ്ങൾ നഷ്‌ടമായ ജീസസ് ജിംനസ്, വിബിൻ മോഹൻ എന്നിവർ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ കളിക്കും.