അമേരിക്കയിൽ വെച്ച് നടക്കുന്ന പ്രമുഖ ഫുട്ബോൾ ടൂർണ്ണമെന്റ് ആയ ടി എസ് ടി ഫുട്ബോൾ ടൂർണമെന്റിൽ പന്ത് തട്ടുകയാണ് മലയാളി സൂപ്പർ താരമായ രാഹുൽ കെ പി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം
യുണൈറ്റഡിന് വേണ്ടിയാണ് താരം ജേഴ്‌സി അണിയുന്നത്.
Also Read – വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ്നു വേണ്ടി അമേരിക്കയിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേഴ്സി അണിഞ്ഞ രാഹുൽ കെ പി ടൂർണമെന്റ്ലെ ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനോടൊപ്പം വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പ്രീമിയർ ലീഗ് ക്ലബ്ബിന്റെ വിജയം.
Also Read – വെടിച്ചില്ല് യൂറോപ്യൻ സൈനിങ് കണ്മുന്നിൽ നഷ്ടമായി👀 കാരണം ഇതാണ്..
അതേസമയം ടൂർണമെന്റിനു മുൻപായി നടന്ന സൗഹൃദമത്സരത്തിൽ ജർമ്മൻ വമ്പന്മാരായ ബോറൂസിയ ഡോർട്മുണ്ടിനെതിരെ രാഹുൽ കെപിയുടെ ടീം വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ പെനാൽറ്റി സ്കോർ ചെയ്ത രാഹുൽ ആദ്യ ഗോളും വെസ്റ്റ് ഹാമിനായി നേടി. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെസ്റ്റ് ഹാം സൗഹൃദമത്സരം വിജയിച്ചു. ഇന്ന് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിലും ബ്രൗൺ ബോളോഴ്സിനെതിരെ വെസ്റ്റ് ഹാം വിജയിച്ചു. കെ പി രാഹുൽ മത്സരത്തിൽ കളിച്ചെങ്കിലും ഗോൾ നേടാനായില്ല.
Also Read – ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണി തുടങ്ങി👀പരിശീലകനുൾപ്പടെ കൂട്ടപുറത്താക്കൽ.!!
ജൂൺ 4 മുതൽ ആരംഭിച്ച ടിഎസ്ടി സേവൻസ് ടൂർണമെന്റ് 9 തീയതിയാണ് അവസാനിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി ടീമുകളാണ് ടൂർണ്ണമെന്റ്ൽ പങ്കെടുക്കുന്നത്. ഈ ടൂർണമെന്റ് ൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ രാഹുൽ കെ പി.
Also Read – കിടിലൻ യൂറോപ്യൻ സൈനിങ് പോയതിന് പിന്നാലെ അടുത്ത സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥
