FootballIndian Super CupKBFCSports

മുംബൈ വീണു; സെമിയിലെത്താൻ ബ്ലാസ്റ്റേഴ്സിന് ഇനി ‘സമനില’ ധാരാളം

ഇന്ന് മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യൂണൈറ്റഡിനോട് ഏക ഗോളിന് പരാജയപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്

സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ട്വിസ്റ്റ്. നവംബർ ആറിന് നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി പോരാട്ടമായിരിക്കും ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരെ തീരുമാനിക്കുക എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇന്ന് മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യൂണൈറ്റഡിനോട് ഏക ഗോളിന് പരാജയപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്.

ഒരു ഗ്രൂപ്പിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റുള്ള ഒരു ടീമാണ് സെമിയിലേക്ക് യോഗ്യത നേടുക. നിലവിൽ ഗ്രൂപ്പ് ഡിയിൽ എല്ലാ ടീമുകളും രണ്ട് മത്സരം പൂർത്തിയാക്കിയപ്പോൾ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്നാമതാണ്. മൂന്ന് പോയിന്റുമായി രാജസ്ഥാൻ രണ്ടാമതും മൂന്ന് പോയിന്റുള്ള മുംബൈ മൂന്നാം സ്ഥാനത്തുമാണ്. ഇത് വരെ പോയിന്റ് പട്ടിക തുറക്കാത്ത ഡൽഹി നാലാം സ്ഥാനത്തുമാണ്.

മുംബൈയ്ക്കെതിരെയാ മത്സരത്തിൽ ഒരു സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. ഇനി അഥവാ പരാജയപ്പെടുകയാണ് എങ്കിൽ പോലും ബ്ലാസ്റ്റേഴ്സിന് സാധ്യതകളുണ്ട്. ഒരു ഗോളിന്റെ ലീഡിൽ ബ്ലാസ്റ്റേഴ്‌സ് തോൽക്കുകയും മറുഭാഗത്ത് രാജസ്ഥാൻ രണ്ടോ രണ്ടിൽ കുറവ് ഗോളുകൾ നേടി ജയിച്ചാലോ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.

content: Kerala Blasters have a chance to qualify for the semi-finals of the AIFF Super Cup