ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ ഐഎസ്എൽ എക്സ്പീരിയൻസ്ഡായ വിങറെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ്. നിലവിൽ ഈയൊരു പൊസിഷനിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഇരു താരങ്ങളുടെ പേരോ ഏത് ക്ലബിന് വേണ്ടിയാണോ കളിക്കുന്നതെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം ഈ ഇരു താരങ്ങൾക്കും നിലവിൽ തന്റെ ക്ലബ്ബുമായി ഒരു വർഷ കരാർ കൂടി ബാക്കിയുണ്ട്.
അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇതിൽ ഒരു താരത്തെ സ്വന്തമാക്കണമെങ്കിൽ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. എന്തിരുന്നാലും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോ വളരെയധികം ഗൗരവത്തോടെയാണ് നോക്കി കാണുന്നുണ്ട്. വരും ദിവസങ്ങളിൽ ഈയൊരു ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.