ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പോരായിമകൾ നമ്മൾക് കാണാൻ കഴിഞ്ഞത് പ്രതിരോധത്തിലും ഗോൾകീപ്പിങ്ങിലുമാണ്. ഇതിൽ എടുത്ത് പറയേണ്ടത് പ്രതിരോധമാണ്. വളരെ മോശം പ്രകടനമാണ് പ്രതിരോധ നിരയിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഈ സീസണിൽ കാഴ്ച്ചവെച്ചത്.
എന്നാൽ എല്ലാം മറന്ന് പുതിയ സീസണിലേക്ക് ഗംഭീര നീക്കങ്ങൾ നടത്തി സ്‌ക്വാഡ് ശക്തമാക്കുനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്. നിലവിൽ പ്രതിരോധ നിരയിൽ കളിക്കുന്ന ഒട്ടേറെ താരങ്ങൾ ടീം വിടാൻ സാധ്യതയുണ്ട്.
ഇതിൽ ഒരു താരം, വിദേശ താരം മിലോസ് ഡ്രിൻസിചാണ്. ഡ്രിൻസിച്ചിന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബികാശ്, നവോച്ച, ഐബന്, സഹീഫ് എന്നിവർ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ സാധ്യതയുണ്ട്. അതോടൊപ്പം മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
ബ്ലാസ്റ്റേഴ്‌സ് ഇതോടകം ഒഡിഷയുടെ അമെയ് റണാവാഡെയെ സ്വന്തമാക്കിയതായി സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. അഭ്യൂഹങ്ങൾ പ്രകാരം അഭിഷേക് സിംഗ്, നിഖിൽ പ്രഭു റയൽ കശ്മീർ താരം മുഹമ്മദ് ഹമ്മദ് എന്നിവരെല്ലാം ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ ഷോർട്ട് ലിസ്റ്റിലുണ്ട്.
അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു വിദേശ പ്രതിരോധ നിര താരമായ ഡുസാൻ ലഗേറ്റർ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്നത് നോക്കി കാണേണ്ടത് തന്നെയാണ്. എന്തിരുന്നാലും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ശക്തരാക്കുമെന്ന് പ്രതിക്ഷിക്കാം.