ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ വച്ച് നടന്ന കിടിലൻ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 10 പേരുമായി പൊരുതിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സമനിലയും ഒരു പോയന്റും സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്.

ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് വിജയം പ്രതീക്ഷിച്ചാണ് ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കളിക്കാൻ ഇറങ്ങിയത്. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് റെഡ് കാർഡ് ലഭിച്ചതോടെ നോർത് ഈസ്റ്റ്‌ വിജയം പ്രതീക്ഷിച്ചില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് കോട്ട കെട്ടി കരുത്തു തെളിയിച്ചു.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട മറ്റൊരു താരം കൂടി പടിയിറങ്ങുന്നു, അമ്പരപ്പോടെ ആരാധകർ..

പ്രധാനമായും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മൊറൊക്കാൻ സൂപ്പർ താരമായ അലദ്ദീൻ അജറൈയെ കൃത്യമായി പൂട്ടുവാൻ ബ്ലാസ്റ്റേഴ്സ് താരമായ കോറോ സിങ്ങിന് കഴിഞ്ഞു.

Also Read –  അൽവാരോയും ഡയസും സഹലുമെല്ലാം  പോയതിന് പ്രധാന കാരണം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀കാരണം ഇതാ..

സീസണിൽ 15 ഗോളുകളും 5 അസിസ്റ്റുകളും നേടി മിന്നുന്ന ഫോമിലുള്ള താരത്തിനെ വ്യക്തമായി ലോക്ക് ചെയ്ത കോറോ സിങ് മത്സരത്തിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഐബന് റെഡ് കാർഡ് ലഭിച്ചതിന് ശേഷവും നോർത്ത് ഈസ്റ്റ്‌ മുന്നേറ്റനിരയെ ഗോളടിക്കാൻ ബ്ലാസ്റ്റേഴ്‌സ് സമ്മതിക്കാത്തത് പ്രധാനപ്പെട്ടതായിരുന്നു.

Also Read –  മണ്ടന്മാരായ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ മണ്ടത്തരങ്ങൾ വീണ്ടും തെളിയുന്നു👀ആരാധകർ കലിപ്പിൽ..