ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന് മുന്നോടിയായി എല്ലാ ടീമുകളും പുതിയ സീസണിലേക്ക് വേണ്ടിയുള്ള സൈനിങ്ങുകൾ പൂർത്തിയാക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാത്രമായിരുന്നു ട്രാൻസ്ഫർ നീക്കങ്ങളിൽ പിന്നോക്കം നീന്നത്.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായി സൈനിങ്ങുകൾ നടത്താതിരുന്ന ബ്ലാസ്റ്റേഴ്സിന് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഇതുവരെയും മികച്ച താരങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
Also Read – ‘ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ആരാധകർ ഇന്ത്യയിലുണ്ട്, അത് ആ ഫുട്ബോൾ ക്ലബ്ബിനാണ്👀’
കേരള ബ്ലാസ്റ്റേഴ്സ് നിരവധി ഓഫറുകളുമായി ഒരുപാട് താരങ്ങളെ സമീപിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മോശം ഓഫറുകൾ ഭൂരിഭാഗം താരങ്ങളും തള്ളിക്കളയാറാണ് പതിവ്.
Also Read – സൂപ്പർതാരങ്ങളുടെ വില്പന തുടർന്നേക്കും🥲 കിടിലൻ താരത്തിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്👀
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ വിദേശ താരങ്ങളായ അൽവാരോ വസ്കസ്, പെരേര ഡയസ് എന്നിവർ മികച്ച ഫോമിലുള്ള സമയത്തും എന്തുകൊണ്ട് ടീമിൽ നിലനിർത്തിയില്ല എന്നത് ആരാധകർക്ക് ചോദ്യങ്ങളുണ്ട്.
Also Read – സെർജിയോ ലോബേര ടു കേരള ബ്ലാസ്റ്റേഴ്‌സ്?🔥ട്രാൻസ്ഫറിൽ ഒരു ട്വിസ്റ്റ് ഉണ്ട്..
ഇതിനുള്ള ഉത്തരം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പിശുക്ക് കാരണമാണ്. സഹൽ, രാഹുൽ തുടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ഒരു പിടി മികച്ച ഇന്ത്യൻ താരങ്ങളും ടീം വിടാൻ കാരണം മികച്ച പുതുക്കിയ ഓഫറുകൾ ബ്ലാസ്റ്റേഴ്‌സ് നൽകാത്തതിനാലാണ്. മറ്റു ടീമുകൾ താരങ്ങൾക്ക് ആവശ്യമായ മികച്ച ഓഫറുകൾ നൽകുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങൾക്ക് മറ്റു ടീമുകളെ തിരഞ്ഞെടുക്കേണ്ടി വന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട മറ്റൊരു താരം കൂടി പടിയിറങ്ങുന്നു, അമ്പരപ്പോടെ ആരാധകർ..