ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന ടീമുകളിൽ മികച്ച ആരാധകരുള്ള ടീം ഏതാണെന്ന കാര്യത്തിൽ മോഹൻ ബഗാന്റെയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെയും ആരാധകർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ മോഹൻ ബഗാന്റെതാണെന്നും ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ആരാധകരാണ് മോഹൻ ബഗാനുള്ളതെന്നും അഭിപ്രായപ്പെടുകയാണ് മുൻ മോഹൻ ബഗാൻ താരവും നിലവിൽ എഫ്സി ഗോവ വിദേശതാരവുമായ അര്മാണ്ടോ സാദികു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ഫോറിൻ സൈനിങ് സെലെക്ഷന് പിന്നിൽ ഇതാണ്😍ട്രാൻസ്ഫർ റൂമർ..
“മോഹൻ ബഗാൻ ആരാധകരാണ് രാജ്യത്തെ ഏറ്റവും മികച്ച ആരാധകരെന്ന് ഞാൻ കരുതുന്നു, അവർ വളരെയധികമുണ്ട്! ഉദാഹരണത്തിന് കേരളത്തിലെ സ്റ്റേഡിയം നിറഞ്ഞതും മനോഹരവുമാണ്. എന്നാൽ അതിന്റെ ശേഷി 20,000 മാത്രമാകും.”
Also Read – ബ്ലാസ്റ്റേഴ്സിലെ കൊഴിഞ്ഞുപോക്ക് തീരുന്നില്ല, സൂപ്പർതാരത്തിനെ ഫ്രീ ആയി ഒഴിവാക്കി👀
ഡെർബി സമയത്ത് നിങ്ങൾ കൊൽക്കത്തയിലേക്ക് പോയാൽ 65,000 പേരെ കാണാം. പുറത്ത് കാത്ത് നിൽക്കുന്ന 1000 പേരെയും, മോഹൻ ബഗാനിൽ കളിച്ചതിനാൽ എനിക്കതറിയാം. ഒരു മത്സരത്തിന് ശേഷം എനിക്ക് ആയിരത്തോളം മെസ്സേജുകൾ ഇൻസ്റ്റാഗ്രാമിലൂടെ ലഭിക്കാറുണ്ട്. അതിനാൽ അവർ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരേക്കാൾ കൂടുതൽ വലുതാണെന്ന് ഞാൻ
കരുതുന്നു.” – സാദിക്കു പറഞ്ഞു
Also Read – ആരാധകർ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ് എത്തി👀🔥എതിരാളികളും ഒരു ബ്ലാസ്റ്റേഴ്‌സ് സൈനിങ് തൂക്കി..