ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ വിദേശതാരത്തിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം പുതിയ പരിശീലകനെയും അടുത്ത സീസണിലേക്ക് വേണ്ടി സ്വന്തമാക്കുകയാണ്.

ഐ എസ് എൽ പരിചയസമ്പത്തുള്ള നിലവിൽ ഒഡീഷ എഫ്സിയുടെ  പരിശീലകനായ സെർജിയോ ലോബേരയെയാണ് അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം മൂന്നു വർഷത്തേക്കാണ്  ലോബേരയെ സൈൻ ചെയ്യുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വീഴ്ച കാണാൻ കാത്തിരുന്ന എതിരാളികളെ അത്ഭുതപ്പെടുത്തിയ പോരാളികൾ🔥

അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ മോണ്ടിനെഗ്രോ ദേശീയ ടീം താരമായ ദുസാൻ ലഗേറ്ററിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയത് സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരയുടെ നിർദ്ദേശപ്രകാരമാണ്.

Also Read –  സച്ചിന് പകരം കിടിലൻ സൈനിങ് നടത്തണമെന്ന് ആരാധകർ, ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പുറത്തേക്ക്👀

അടുത്ത സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൈനിങ്ങുകളും നീക്കങ്ങളുമെല്ലാം സെർജിയോ ലോബേരയുടെ നിർദ്ദേശപ്രകാരമായിരിക്കും. തനിക്ക് ആവശ്യമുള്ള താരങ്ങളെ ടീമിലെത്തിക്കുവാൻ ലോബേര ശ്രമങ്ങൾ നടത്തും.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആഗ്രഹിച്ച ഫോറിൻ സൈനിങ് വരുന്നു🔥കൊണ്ടുവരുന്നത് അപ്കമിങ് ആശാൻ😍